അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കും
Friday 27 June 2025 12:00 AM IST
കൊല്ലം: ജൂലായ് 9ന് നടക്കുന്ന ദേശീയ പണിമുടക്കിൽ ഐ.എൻ.ടി.യു.സി യു.ഡി.ടി.എഫിന്റെ നേതൃത്വത്തിൽ പണിമുടക്കും പ്രകടനവും നടത്താൻ ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജൂലായ് 7ന് പണിമുടക്കിന്റെ പ്രചാരണാർത്ഥം എല്ലാ മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രകടനവും പണിമുടക്ക് ദിവസം ജില്ലാ ആസ്ഥാനത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തും.
നേതൃയോഗം ഐ.എൻ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. എസ്.ആർ.ഇ.എസ് സെൻട്രൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.ആർ.രാജേഷിനെ യോഗത്തിൽ ആദരിച്ചു. യോഗത്തിൽ എച്ച്.അബ്ദുൽ റഹുമാൻ, വടക്കേവിള ശശി, കൃഷ്ണവേണി.ജി.ശർമ്മ, ബി.ശങ്കരനാരായണപിള്ള, എസ്.നാസറുദ്ദീൻ, ഒ.ബി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.