വിജിലൻസ് കോടതി ഉദ്ഘാടനം ഇന്ന്

Friday 27 June 2025 12:00 AM IST

കൊല്ലം: വിജിലൻസ് കേസുകളുടെ അതിവേഗതീർപ്പ് ലക്ഷ്യമാക്കി ജില്ലയിൽ വിജിലൻസ് കോടതിയും അനുബന്ധമായി പബ്‌ളിക് പ്രോസിക്യൂട്ടർ ഓഫീസും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 9.30ന് മതിലിൽ വെങ്കേക്കര ദാസ് ആർക്കേഡ് കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യും. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് കോടതിയുടെ പരിധിയിലുള്ളത്. ഹൈക്കോടതി ജഡ്ജി സുശ്രുത് അരവിന്ദ് ധർമ്മാധികാരി അദ്ധ്യക്ഷനാകും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും. ഹൈക്കോടതി ജഡ്ജി കൗസർ എഡപ്പഗത് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.മുകേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മേയർ ഹണി ബഞ്ചമിൻ, ജില്ലാ സെഷൻസ് ജഡ്ജി എൻ.വി.രാജു, വിജിലൻസ് ഡി.ഐ.ജി കെ.കാർത്തിക്, എസ്.പി വി.അജയകുമാർ, വാർഡ് അംഗം ടെൽസ തോമസ്, ബാർ അസോസിയേഷൻ ഭാരവാഹികളായ ഓച്ചിറ എൻ.അനിൽ കുമാർ, എ.കെ.മനോജ്, വിജിലൻസ് ജഡ്ജി എ.മനോജ് എന്നിവർ സംസാരിക്കും.