പാമ്പെന്ന് സംശയം; ട്രെയിൻ കൊല്ലത്ത് നിറുത്തി പരിശോധന
Friday 27 June 2025 12:00 AM IST
കൊല്ലം: പാമ്പിനെ കണ്ടെന്ന സംശയത്തെ തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിറുത്തി പരിശോധിച്ചു. ഇന്നലെ വൈകിട്ട് 5.45 ഓടെ നാഗർകോവിലിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന നാഗർകോവിൽ-കോട്ടയം അൺറിസേർവ്ഡ് എക്‌സ്‌പ്രസിലാണ് സംഭവം. എൻജിനിൽ നിന്ന് അഞ്ചാമത്തെ കോച്ചിൽ പാമ്പിനെ കണ്ടെന്നാണ് റെയിൽവേ അധികൃതർക്ക് ലഭിച്ച വിവരം. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരെ ഒഴിപ്പിച്ച് 20 മിനിറ്റോളം പരിശോധ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് 6.15 ഓടെയാണ് ട്രെയിൻ കൊല്ലത്ത് നിന്ന് പുറപ്പെട്ടത്. മറ്റ് ട്രെയിനുകളും വൈകി. കൊല്ലത്ത് വൈകിട്ട് 6.15ന് എത്തേണ്ട തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് 6.48 ഓടെയാണ് എത്തിയത്.