വിവാഹം കഴിഞ്ഞിട്ട് ഒമ്പതു വ‌ർഷം,​ ദമ്പതികൾ ഉറങ്ങുന്നത് രണ്ടു മുറികളിൽ,​ ​ വിവാഹ ജീവിതത്തിന്റെ വിജയ രഹസ്യം പങ്കുവച്ച് യുവതി

Friday 27 June 2025 12:08 AM IST

വിവാഹം കഴിഞ്ഞ ദമ്പതികൾ സാധാരണയായി ഒരു മുറിയിലാണ് ഉറങ്ങുന്നത്. ലോകത്തെല്ലായിടത്തും അക്കാര്യത്തിൽ മാറ്റമുണ്ടാകാറില്ല. എന്നാൽ ബ്രിട്ടീഷ് എഴുത്തുകാരിയായ സോഫി പലുച്ചിന് ഈ അഭിപ്രായമല്ല ഉള്ളത്. താനും ഭർത്താവും രണ്ടു മുറിയിലാണ് ഉറങ്ങുന്നതെന്നാണ് സോഫിയ പറയുന്നത്. 14 വർഷത്തെ തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ വിജയ രഹസ്യം ഈ ശീലമാണെന്നും സോഫിയ പറയുന്നു.

14 വർഷമായി സോഫിയും ഭർത്താവും ഒരുമിച്ച് ജീവിച്ചു. വിവാഹിതരായിട്ട് ഒമ്പതുവർഷമായി. രണ്ടു മുറികളിലായി ഉറങ്ങുന്നത് ഇരുവരുടെയും ഉറക്കം മെച്ചപ്പെടുത്തിയെന്ന് സോഫി ചൂണ്ടിക്കാട്ടുന്നു. ഇത് വിവാഹ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സഹായകരമായി എന്നും അവർ പറയുന്നു.

ഉറക്കം രണ്ടുമുറികളിലാക്കിയതിന്റെ കാരണവും യുവതി വ്യക്തമാക്കുന്നു. ഏതു സാഹചര്യത്തിലും നന്നായി ഉറങ്ങുന്ന ശീലക്കാരിയാണ് സോഫി. എങ്ങനെയായാലും എട്ടു മണിക്കൂർ നേരത്തെ ഉറക്കം അവർ ഉറപ്പു വരു്തതിയിരുന്നു,​ എന്നാൽ ഭർത്താവാകട്ടെ ഇടയ്ക്കിടെ ഉണരുന്ന ശീലക്കാരനും. കൂടാതെ കൂർക്കം വലിയുമുണ്ട്. ഇതോടെയാണ് ഉറക്കം രണ്ടുമുറികളിലാക്കാൻ തീരുമാനിച്ചതെന്ന് ദമ്പതികൾ പറയുന്നു.

എന്നാൽ ഉറക്കം മാത്രമാണ് രണ്ടു മുറികളിലെന്നും യുവതി കൂട്ടിച്ചേർത്തു. അല്ലാത്ത സമയങ്ങളിൽ ഒരുമിച്ചായിരിക്കും. ഈ ശീലം തങ്ങളുടെ ബന്ധത്തെ പോസിറ്റീവായിട്ടാണ് സ്വാധീനിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.