ഒരു കുടയും കുഞ്ഞു പെങ്ങളും' പുസ്തക പരിചയം
Friday 27 June 2025 12:44 AM IST
തൊടിയൂർ: വായന പക്ഷാചരണത്തോടനുബന്ധിച്ച് മാലുമേൽ പൗരസമിതി ഗ്രന്ഥശാല ആൻഡ് വായനശാലയും കിടങ്ങയം നോർത്ത് ജി.എൽ.പി സ്കൂളും സംയുക്തമായി പുസ്തക പരിചയം സംഘടിപ്പിച്ചു. റേഡിയോ നാടകകൃത്തും എഴുത്തുകാരനുമായ ഹസ്സൻ തൊടിയൂർ, മുട്ടത്തു വർക്കിയുടെ 'ഒരു കുടയും കുഞ്ഞു പെങ്ങളും' എന്ന കൃതി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രാജി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ ശാന്തി ഹരിപ്രസാദ് അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക പി.കെ. ലളിത സ്വാഗതം പറഞ്ഞു. മാലുമേൽ പൗരസമിതി ഭാരവാഹികളായ കെ.വി. വിജയൻ, ജി. സജിത് കൃഷ്ണ, ഒ.ബി. ഉണ്ണിക്കണ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ അദ്ധ്യാപിക ശ്യാമ നന്ദി
പരഞ്ഞു.