ജസ്റ്റിസ് സുരേഷ് കുമാർ 30ന് വിരമിക്കും; ഇന്ന് യാത്ര അയപ്പ്

Friday 27 June 2025 12:50 AM IST

കൊച്ചി: 30ന് വിരമിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന് ഹൈക്കോടതിയിൽ ഇന്ന് 3.30ന് യാത്രഅയപ്പ് നൽകും. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങിയവർ പ്രസംഗിക്കും. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ മറുപടി പറയും.