ഗോവിന്ദൻ നായർ അനുസ്മരണം
Friday 27 June 2025 12:52 AM IST
തിരുവനന്തപുരം: കെ.പി.സി.സി മുൻ പ്രസിഡന്റ് സി.കെ. ഗോവിന്ദൻ നായരുടെ ചരമദിനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചന നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ, കെ.പി.സി.സി മുൻ പ്രസിഡന്റുമാർ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, വർക്കിംഗ് പ്രസിഡന്റുമാർ, ഭാരവാഹികൾ, എം.പിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.