ഏകദിന പരിശീലനം സംഘടിപ്പിച്ചു
Friday 27 June 2025 12:59 AM IST
വളാഞ്ചേരി : കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പെയിന്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ലയിലെ അദ്ധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച പരിശീലനം വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബി.പി.സി എൻ.പി. ഷാഹില അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം എക്‌സൈസ് ഓഫീസർ കമ്മുക്കുട്ടി ലഹരി വിരുദ്ധ ക്ലാസെടുത്തു. അദ്ധ്യാപകർക്കുള്ള 'സുമ്പാ' ഡാൻസ് പരിശീലനത്തിന് വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കായിക അദ്ധ്യാപികയും ആർ.പിയുമായ കെ. രജനി നേതൃത്വം നൽകി.