ഉന്നത വിജയികളെ അനുമോദിച്ചു

Friday 27 June 2025 1:00 AM IST

താനൂർ: കേരള വ്യാപാരി വ്യവസായി താനൂർ യുണിറ്റ് 2024 -2025 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയവരെയും മറ്റു ഉയർന്ന പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചവരെയും അനുമോദിച്ചു. പരിപാടി താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് എം.എൻ. മുസ്തഫ കമാൽ, ജനറൽ സെക്രട്ടറി എം.സി റഹിം, ട്രഷറർ ജലീൽ കള്ളിയത്ത്, യൂനസ് ലിസ,റോയൽ ഇക്ബാൽ, എ.എം. അലി, ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.