നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനവും
Friday 27 June 2025 1:02 AM IST
വണ്ടൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെ.എസ്.എസ്.പി.എ) വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയിൽ പുതുതായി മെമ്പർഷിപ്പെടുത്ത നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനവും കെ.എസ്.എസ്.പി.എ അംഗങ്ങളുടെ കലാ മത്സരങ്ങളും നടത്തി. കലോത്സവ മത്സരങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിനയദാസ് ഉദ്ഘാടനം ചെയ്തു. സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി ടി. രഘുനാഥ്, ജില്ലാട്രഷറർ കെ.പി വിജയകുമാർ, ജില്ല ജോയിന്റ് സെക്രട്ടറി എം.വേലായുധൻ, നിയോജകമണ്ഡലം സെക്രട്ടറി സി. മെഹബൂബ്, സംസ്ഥാന കൗൺസിലർ എം.വി ജോസഫ് പ്രസംഗിച്ചു.