തൃശൂരിൽ കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അകപ്പെട്ടു
Friday 27 June 2025 7:21 AM IST
തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കെട്ടിടത്തിനടിയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ പുറത്തെടുക്കാനായി ഫയർഫോഴ്സും പൊലീസും നാട്ടുകാരും ശ്രമം തുടങ്ങി. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. പന്ത്രണ്ട് പേർ കെട്ടിടത്തിൽ താമസമുണ്ടായിരുന്നു. ഇവർ ജോലിക്ക് പോകാൻ തയ്യാറാകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ബാക്കിയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാൽപ്പത് കൊല്ലത്തോളം പഴക്കമുള്ള കെട്ടിടമാണിത്. കനത്ത മഴയിൽ ഇടിഞ്ഞുവീണതാകാമെന്നാണ് സൂചന. കെട്ടിടം പൂർണമായും നിലംപൊത്തി. ചെങ്കല്ല് പാകി നിർമിച്ച ഓടിട്ട കെട്ടിടമാണ്.