ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം; കവർന്നത് ആറ് പവന്റെ ആഭരണങ്ങൾ
Friday 27 June 2025 1:18 PM IST
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീന്റെ വസതിയിൽ മോഷണം. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രഹന ടി.ആർ. ആണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12നുമിടയ്ക്കാണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു.
വീട്ടിലെ ബെഡ്റൂമിന്റെ മേശപ്പുറത്തുവച്ചിരുന്ന വളകൾ ഉൾപ്പെടെയുള്ള ആറ് പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടുമായി അടുത്ത ബന്ധം പുലർത്തുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.