ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
Friday 27 June 2025 3:33 PM IST
പള്ളുരുത്തി: കുമ്പളങ്ങി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കെ.ജെ. മാക്സി എം.എൽ.എയുടെ ഫണ്ടുപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സംസ്ഥാന സർക്കാരിന്റെ ഡെൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ വി തോമസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സാബു തോമസ്, ജെൻസി ആന്റണി, അഡ്വ. മേരി ഹർഷ, പി.എ. പീറ്റർ, ഡോ. ആശമോൾ സി., സജീവ് ആന്റണി, പി. ടി. സുധീർ, ജെയ്സൻ . ടി ജോസ്, എൻ.എസ്. സുനീഷ് എന്നിവർ പ്രസംഗിച്ചു.