കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, കുടുംബത്തോടൊപ്പം വിനോദയാത്ര കഴിഞ്ഞെത്തിയ നാലുവയസുകാരൻ മരിച്ചു

Friday 27 June 2025 5:46 PM IST

പത്തനംതിട്ട: കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരൻ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു - റിബി അന്ന ജോൺ ദമ്പതികളുടെ മകൻ റെസിൻ മാത്യുവാണ് മരിച്ചത്. കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. പിതാവ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം തായ്‌ലൻഡിലെ വിനോദയാത്രയ്ക്ക് ശേഷം കൊച്ചിയിൽ നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. മറ്റുളളവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്കാരം പിന്നീട്. റോഹൻ, റയാൻ എന്നിവരാണ് സഹോദരങ്ങൾ.