അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു, റോഡ് മുറിച്ചുകടന്നയാൾക്ക് ദാരുണാന്ത്യം
Friday 27 June 2025 6:00 PM IST
കോതമംഗലം: ചേലാട് അമിതവേഗത്തിലെത്തിയ കാറിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നയാൾ മരിച്ചു. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് അനിയാ ചർച്ച് ജംഗ്‌ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കെഎസ്ഇബിയുടെ വാഹനമാണ് റോഡ് മുറിച്ച് കടക്കുകയായിരുന്നയാളെ ഇടിച്ച് തെറിപ്പിച്ചത്.ചേലാട് പള്ളിത്താഴത്ത് മൺപാത്രം വിൽക്കുന്നയാളാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ മറ്രൊരു ഇരുചക്രവാഹനവും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കാറിന്റെ നിയന്ത്രണം നഷ്‌ടമായതാണോ എന്നതടക്കം കാരണങ്ങൾ വ്യക്തമാകാനുണ്ട്.