എഴുത്തുകാരുടെ കൂട്ടായ്മ

Friday 27 June 2025 7:06 PM IST

അങ്കമാലി: അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ മേഖലയിലെ എഴുത്തുകാരുടെ കൂട്ടായ്മയും വായനാവാരാഘോഷവും സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, നാടകകൃത്ത് മോഹൻ ചെറായി, സർവകലാശാല ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ, ഫോറം കൺവീനർ ടി.എം. വർഗ്ഗീസ്, അഡ്വ. തങ്കച്ചൻ വർഗ്ഗീസ്, കുന്നം കബീർ, കെ.പി. ഗോവിന്ദൻ, പാലോട്ട് ജയപ്രകാശ്, ഏല്യാസ് മുട്ടത്തിൽ, പി.ഐ. പൗലോസ്, എൻ.വി. സേവ്യർ, ജോംജി ജോസ് എന്നിവർ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവച്ചു.