സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പ്

Saturday 28 June 2025 12:13 AM IST

മൂവാറ്റുപുഴ: പ്രസ് ക്ലബ്ബ് മൂവാറ്റുപുഴയുടെയും നിർമല മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സമ്പൂർണ ഹൃദ്രോഗ പരിശോധന ക്യാമ്പ് നാളെ നടക്കും. വെള്ളൂർക്കുന്നത്ത് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 9ന് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിക്കും. നിർമല ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് മുഖ്യ പ്രഭാഷണം നടത്തും. രക്തസമ്മർദ്ദം, തൈറോയ്ഡ്, ലിപ്പിഡ് പ്രൊഫൈൽ, ഇസിജി, കാർഡിയോ, ശ്വാസകോശ നിർണയ പരിശോധനകൾ സൗജന്യമായിരിക്കും. സൗജന്യമായി മരുന്നു വിതരണവുമുണ്ടാകും. ഡോ. ജുബിൽ പി. മാത്യു, ഡോ. ടി.ടി. ടോമിലിൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകും.