ഹെറോയിനുമായി പിടിയിൽ

Friday 27 June 2025 7:23 PM IST

പെരുമ്പാവൂർ: പെരുമ്പാവൂർ ഫിഷ് മാർക്കറ്റിന് പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോമറിന് സമീപം റോഡരികിൽനിന്ന് 1.50 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ. നാഗോൺ ജില്ലയിലെ റോമാരി ഗ്രാമത്തിൽ ജോമിൻ ഉദ്ദീന്റെ മകൻ മൈനുൾ ഹക്കാണ് (29) അറസ്റ്റിലായത്. പെരുമ്പാവൂർ എക്‌സൈസ് റേഞ്ച് പാർട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സാബു വർഗ്ഗീസ്, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, ടി.എൽ. ഗോപാലകൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുഗത ബീവി, എക്‌സൈസ് ഡ്രൈവർ സീനിയർ (ഗ്രേഡ്) ബിജു പോൾ എന്നിവരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.