ഭാരവാഹികൾക്ക് ആദരം
Friday 27 June 2025 7:27 PM IST
കൊച്ചി: പുതുതായി തിരഞ്ഞെടുത്ത കേരള ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് താരിഖ്, ബാഡ്മിന്റൺ അസോസിയേഷൻ ഇന്ത്യാ നോമിനി ഹാരി റാഫേൽ, സ്‌പോർടസ് കൗൺസിൽ നോമിനിയായി മാർക്കോസ് ബ്രിസ്‌റ്റോ എന്നിവരെ എറണാകുളം ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കടവന്ത്ര രാജീവ് ഗാന്ധി റീജിയണൽ സ്‌പോർടസ് സെന്ററിൽ നടന്ന യോഗം റീജിയണൽ സ്‌പോർടസ് സെന്റർ സെക്രട്ടറി എസ്.എ.എസ്. നവാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.ബി. രാജേഷ് ഉപഹാരം നൽകി. അസോസിയേഷൻ സെക്രട്ടറി ബി. ബാബു, ട്രഷറർ എ.കെ. അജിത് എന്നിവർ സംസാരിച്ചു.