ചീട്ടുകളി സംഘം പിടിയിൽ
Friday 27 June 2025 7:36 PM IST
ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ ഒരു ലോഡ്ജിൽ നിന്ന് വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പ്രവർത്തിക്കുന്ന ടെമ്പിൾ പ്ലാസ ലോഡ്ജിൽ നിന്നാണ് 10 അംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണുകളും ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും പിടിച്ചെടുത്തു. എസ്.എച്ച്.ഒ മനോജ്, എ.എസ്.ഐ എൽദോ, പൊലീസ് കോൺസ്റ്റബിൾമാരായ അരുൺ വേണു, ബിനു, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് കണ്ടെത്താതിരിക്കാൻ ആസൂത്രിതമായി ടോക്കണുകൾ ഉപയോഗിച്ചായിരുന്നു ചീട്ടുകളി. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിടിച്ചെടുത്ത1,00,500 രൂപ ട്രഷറിയിൽ അടച്ചു.