കടലോര ജാഗ്രത സമിതി യോഗം
Saturday 28 June 2025 12:40 AM IST
ബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ പ്രശ്ന പരിഹാരങ്ങൾക്കായി മാറാട് പൊലീസ് സ്റ്റേഷനിൽ കടലോര ജാഗ്രത സമിതി യോഗം ചേർന്നു. മാറാട് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു എം.എൽ അദ്ധ്യക്ഷത വഹിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ രാജേഷ്, കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സത്യൻ, ബൈജു, ഫിഷറീസ് അസിസ്റ്റന്റ് ബിജു.ടി.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ജൂബീന, കെ.എസ്.ഇ.ബി ഓവർസിയർ സജിത്ത് കുമാർ.സി, ജംനാസ്, കടലോര ജാഗ്രത സമിതി പ്രതിനിധി ഹുസൈൻ കോയ, ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് കരുണാകരൻ, രാഹുൽ, സ്മരുൺ, മാറാട് ജനമൈത്രി ജനമൈത്രി ബീറ്റ് ഓഫീസർ പ്രജീഷ്.പി എന്നിവർ പങ്കെടുത്തു. ജനമൈത്രി പൊലീസ് ഓഫീസർ സജിത്ത് പി.കെ സ്വാഗതം പറഞ്ഞു.