അദ്ധ്യാപകന് സ്വീകരണം
Saturday 28 June 2025 12:02 AM IST
വടകര: തവനൂർ കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഗാന്ധിയൻ സ്റ്റഡീസ് അദ്ധ്യാപകനുമായി വിരമിച്ച ഗോപി വരാക്കണ്ടിയിലിനെ ജന്മനാടായ ഏറാമലയിൽ പ്രിയദർശിനി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിരമിക്കുന്ന വേളയിൽ കേളപ്പൻ മെമ്മോറിയൽ സ്കൂളിൽ ഗാന്ധി പ്രതിമ സ്ഥാപിച്ച് ശ്രദ്ധേനായിരുന്നു. സബർമതി അക്കാഡമി കണ്ണൂർ ചെയർമാൻ അഡ്വ. ഇ.ആർ വിനോദ് ഫലകം നൽകി. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കൂടത്താൻകണ്ടി മൊയ്‌ദു ഹാജി, സി. കെ ഹരിദാസൻ, നാരായണൻ കരിയാട്, ജഗദീഷ് പാലയാട്ട്, പ്രഭാവതി വരയാലിൽ, പാരഡൈസ് അബ്ദുള്ള ഹാജി, ചന്ദ്രൻ പാറക്കൽ, എം. കുഞ്ഞികൃഷ്ണൺ എന്നിവർ പ്രസംഗിച്ചു.