ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
Friday 27 June 2025 8:05 PM IST
പറവൂർ: സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്ത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതിയെ 20 വർഷത്തിന് ശേഷം പിടികൂടി. പുത്തൻവേലിക്കര കണക്കൻകടവ് കണക്കപ്പള്ളം വീട്ടിൽ മനോജിനെയാണ് (45) പുത്തൻവേലിക്കര പൊലീസ് ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ വള്ളിച്ചിറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2004 ലാണ് സംഭവം. അനധികൃതമായി മണൽ കയറ്റിവന്ന വാഹനം പരിശോധിക്കുകയായിരുന്ന സബ് ഇൻസ്പെക്ടർ സുനിൽ കുമാറിനെയാണ് ഇയാൾ വാഹനമിടിപ്പിച്ചത്. തുടർന്ന് റിമാൻഡിലായ ഇയാൾ ജാമ്യം കിട്ടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.