മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും, പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുമെന്ന് ജില്ലാ കളക്ടർ
Friday 27 June 2025 8:52 PM IST
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങ( കൃത്യമായി പാലിക്കണമെന്നും ജില്ലാകളക്ടർ വിഘ്നേശ്വരി അറിയിച്ചു. വെള്ളിയാഴ്ച നാലുമണി വരെ അണക്കെട്ടിലെ ജലനിരപ്പ് 135.25 അടിയാണ്. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കൻ കളക്ടർ ഉത്തരവിട്ടു. രാത്രി എട്ടുമണിക്ക് മുൻപായി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.