ജാഗ്രത പാലിക്കണം

Saturday 28 June 2025 1:15 AM IST
waterfall

പാലക്കാട്: കാലവർഷം ശക്തമായതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ ഡാമുകൾ, തടയണകൾ, പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അതിനാൽ ഇവിടങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണെന്നും ജീവഹാനിക്ക് വരെ കാരണമായേക്കാമെന്നും ജില്ലാ കളക്ടർ ജി.പ്രിയങ്ക മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികളും പൊതുജനങ്ങളും അതീവ ജാഗ്രത പുലർത്തണം. കുട്ടികളെ ഒരു കാരണവശാലും ഇത്തരം സ്ഥലങ്ങളിൽ തനിച്ച് ഇറങ്ങാൻ അനുവദിക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.