ലഹരി വിരുദ്ധ ദിനം ആചരിച്ചു
Saturday 28 June 2025 1:16 AM IST
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂൾ എച്ച് എസ്.എസ് വിഭാഗം ലഹരി വിരുദ്ധ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് മണ്ണാർക്കാട് എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.ബഷീർ കുട്ടി നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് കെ.ടി.അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ, ബാബു ആലായൻ, ഹബീബ് റഹ്മാൻ, എം.പി.ഷംജിദ്, എ.എം.ശ്യാംകുമാർ, സി.സിനു, എസ്.എൻ.ദിവ്യ, തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി.സാദിഖ് സ്വാഗതവും പി.ഇ.സുധ നന്ദിയും പറഞ്ഞു.