അവയവദാനം: വിശദാംശങ്ങൾ തേടി ഹൈക്കോടതി
Saturday 28 June 2025 12:29 AM IST
കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച ഉപദേശക സമിതിയുടെ വിശദാംശങ്ങൾ തേടി ഹൈക്കോടതി. സമിതി അംഗങ്ങൾ, പ്രവർത്തനം, സമയപരിധി എന്നിവയിലടക്കം വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ഹർജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.
വൃക്കരോഗം ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ 19കാരനായ മകൻ, അവയവദാനത്തിന് സന്നദ്ധരായവരും സ്വീകരിക്കുന്നവരും ചൂഷണത്തിന് ഇരയാകുന്നത് തടയാൻ അംഗീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.