കെ.എസ്.ആർ.ടി.സിക്ക് 122 കോടി രൂപ അനുവദിച്ചു

Saturday 28 June 2025 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.

ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 388 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബഡ്ജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു.

എ​ല്ലാ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലും മ​ണ്ണെ​ണ്ണ​ ​എ​ത്തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​എ​ല്ലാ​ ​വി​ഭാ​ഗം​ ​കാ​ർ​‌​ഡ് ​ഉ​ട​മ​ക​ൾ​ക്കു​മാ​യി​ ​മ​ണ്ണെ​ണ്ണ​ ​അ​നു​വ​ദി​ച്ചെ​ങ്കി​ലും​ ​എ​ല്ലാ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലും​ ​ല​ഭ്യ​മാ​യി​ല്ലെ​ന്ന് ​വ്യാ​പാ​രി​ക​ൾ.​ ​ആ​കെ​യു​ള്ള​ 13,989​ ​ക​ട​ക​ളി​ൽ​ 700​ൽ​ ​മാ​ത്ര​മാ​ണ് ​മ​ണ്ണെ​ണ്ണ​ ​എ​ത്തി​യ​ത്.​ ​കാ​സ​ർ​കോ​ട്,​ ​എ​റ​ണാ​കു​ളം,​ ​വ​യ​നാ​ട്,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ലെ​ ​ഡി​പ്പോ​ക​ളി​ൽ​ ​എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ​ഓ​ൾ​ ​കേ​ര​ള​ ​റീ​ട്ടെ​യി​ൽ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ​റ​യു​ന്നു.

എ​റ​ണാ​കു​ളം,​ ​ഇ​ടു​ക്കി​ ​ജി​ല്ല​ക​ളി​ൽ​ ​പ​ഴ​യ​ ​സ്റ്റോ​ക്ക് ​ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​ ​വി​ത​ര​ണം.​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ച്ച​ 5,676​ ​കി​ലോ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ​യി​ൽ​ 246​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​മാ​ത്ര​മാ​ണ് ​ഏ​റ്റെ​ടു​ത്ത​തെ​ന്നും​ 30​ന​കം​ ​ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​ബാ​ക്കി​ ​വി​ഹി​തം​ ​പാ​ഴാ​കു​മെ​ന്നും​ ​സം​ഘ​ട​ന​ ​വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം,​ ​മ​ണ്ണെ​ണ്ണ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​റേ​ഷ​ൻ​ ​സാ​ധ​ന​ങ്ങ​ളും​ ​ആ​വ​ശ്യ​ത്തി​ന് ​സ്റ്റോ​ക്കു​ണ്ടെ​ന്നു​ ​ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫി​സ് ​അ​റി​യി​ച്ചു.