മണ്ഡല കലശവും ഗുരുപൂജയും

Saturday 28 June 2025 12:49 AM IST

പരുവ :എസ്.എൻ.ഡി.പി.യോഗം 1298-ാം നമ്പർ പരുവ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശവും ഗുരുപൂജയും ഷാജൻ തന്ത്രിയുടെയും അശോകൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഷാജൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, യോഗം ബോർഡ് മെമ്പർ എം.വി. അജിത്ത്കുമാർ,ശാഖാ പ്രസിഡന്റ് ഇ.എസ്.പ്രദീപ്, ശാഖാ സെക്രട്ടറി ഇ.ആർ.ഷിബു കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ സൂരജ് , എന്നിവർ പ്രസംഗിച്ചു. മഹാഗണപതി ഹോമം, സർവൈശ്വര്യ പൂജ, സമൂഹപ്രാർത്ഥന, കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ,പ്രസാദമൂട്ട് എന്നിവ നടന്നു.