സോഷ്യൽ സർവീസ് സ്‌കീം

Saturday 28 June 2025 12:50 AM IST

പന്തളം : മങ്ങാരം ഗവ.യു പി സ്‌കൂളിലെ സോഷ്യൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പന്തളം നഗരസഭാംഗം സൗമ്യ സന്തോഷും ലഹരി വിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം പന്തളം നഗരസഭാംഗം സുനിത വേണുവും നിർവഹിച്ചു. പി ടി എ പ്രസിഡന്റ് എം.ബി.ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു. പന്തളം എസ് ഐ അനീഷ് എബ്രഹാം ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സെടുത്തു. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു , പ്രഥമാധ്യാപിക ജിജി റാണി, എസ് എസ് എസ് കോഡിനേറ്റർ ലക്ഷ്മി ചന്ദ്രൻ, സുധ പ്രഭാകരൻ എന്നിവർ സംസാരിച്ചു.