ഇപ്റ്റ ഗായക സംഘം ഉദ്ഘാടനം
Saturday 28 June 2025 12:51 AM IST
അടൂർ : ഇപ്റ്റ പത്തനംതിട്ട ജില്ലാ ഗായക സംഘം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹിരണ്യ അടൂർ അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഗോപകുമാർ തെങ്ങമം, അജിതകുമാർ, മുണ്ടപ്പള്ളി തോമസ്, ഡി.സജി, ഏഴംകുളം നൗഷാദ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര കാലത്ത് മുഹമ്മദ് ഇക്ബാലിന്റെ കവിത പണ്ഡിറ്റ് രവിശങ്കർ സംഗീതം നൽകി പ്രീതി ബാനർജിയുടെ ശബ്ദത്തിൽ നാടുതോറും പാടി നടന്ന 'സാരേ ജഹാം സേ അച്ചാ ' എന്ന ഗാനത്തോടെയാണ് പാട്ടുകൾ ആരംഭിച്ചത്.