ബ്രോക്കറേജ് തുടങ്ങാൻ ജിയോ ബ്ളാക്ക്റോക്കിന് അനുമതി

Saturday 28 June 2025 12:51 AM IST

കൊച്ചി: ഓഹരി ബ്രോക്കറേജ് ബിസിനസ് തുടങ്ങാൻ ജിയോ ബ്ളാക്ക്റോക്കിന് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) അനുമതി ലഭിച്ചു. ജിയോ ബ്ളാക്ക്റോക്ക് ഇൻവെസ്‌റ്റ്‌മെന്റ് അഡ്‌വൈസേഴ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് ജിയോ ബ്ളാക്ക്റോക്ക്. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന പണചെലവിൽ സുതാര്യവും സാങ്കേതികവിദ്യയുടെ വിപുലമായ സാദ്ധ്യതകൾ ഉപയോഗപ്പെടുന്നതുമായ ഓഹരി അധിഷ്‌ഠിത നിക്ഷേപ ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് ജിയോ ബ്ളാക്ക്റോക്ക് തയ്യാറെടുക്കുന്നത്. ജിയോഫിനാൻഷ്യൽ സർവീസസിനും ബ്ളാക്ക്റോക്ക് ഐ.എൻ.സിക്കും അൻപത് ശതമാനം വീതം ഓഹരി പങ്കാളിത്തമാണ് ജിയോ ബ്ളാക്ക്റോക്കിലുള്ളത്. ഇതോടെ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി വിലയിൽ ഇന്നലെ നാല് ശതമാനം കുതിപ്പുണ്ടായി.