ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ
Saturday 28 June 2025 12:52 AM IST
പന്തളം : സൗഹൃദ റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയും ബോധവൽക്കരണവും സംഘടിപ്പിച്ചു. പന്തളം എൻ എസ് എസ് ബോയ്‌സ് ഹൈസ്‌കൂളിനു മുൻപിൽ പ്രസിഡന്റ് ജി.കൃഷ്ണകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ റാലി അടൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി ജി.വിജയകുമാർ, ട്രഷറർ വിനോദ് മുകടിയിൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ, എം.ആർ.സാജു, ഫാദർ നൈനാൻ വി.ജോർജ്, രാധാ വിജയകുമാർ, സ്വർണമ്മ.പി.കെ, അനിത സന്തോഷ്, പ്രിയ മുകേഷ് എന്നിവർ നേതൃത്വം നൽകി.