കെ.പി.സജിത്ത് ലാൽ അനുസ്മരണം
Saturday 28 June 2025 12:52 AM IST
അടൂർ : കെ.എസ്.യു അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി സജിത്ത് ലാൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെ.എസ്.യു അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിനിൽ ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് അനന്തഗോപൻ തോപ്പിൽ ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി നുബിൻ ബിനു, ആര്യലക്ഷ്മി, അശ്വന്ത് സന്തോഷ്, പ്രണവ്.എൽ, എബിൻ മൂന്നാളം, എമിൽ മൂന്നാളം, നേബിൻ അടൂർ എന്നിവർ സംസാരിച്ചു.