കരാർ നിയമനം

Saturday 28 June 2025 12:54 AM IST

പത്തനംതിട്ട : ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നഗരപ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനം നടത്തുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. നിയമനകാലാവധി പരമാവധി 30 ദിവസം. ആരോഗ്യമേഖലയിൽ ഫീൽഡ് പ്രവർത്തനങ്ങൾ നടത്തിയവർക്ക് മുൻഗണന. ഒഴിവ് 28. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 18 - 45. അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏതെങ്കിലും തിരിച്ചറിയൽ രേഖയും മുൻ ജോലിപരിചയ സർട്ടിഫിക്കറ്റുമായി 30ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ : 0468 2222642.