യൂത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പ് ഇന്നുമുതൽ
ആലപ്പുഴ: മൂന്നുദിവസങ്ങളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പഠനക്യാമ്പിന് ആലപ്പുഴയിൽ ഇന്ന് തുടക്കം. രാവിലെ11ന് റമദാ കൺവെൻഷൻ സെന്ററിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ. മുരളീധരൻ,എ.പി.അനിൽകുമാർ,പി.സി.വിഷ്ണുനാഥ്,ഷാഫി പറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിലായി ക്യാമ്പിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി റഹിം വെറ്റക്കാരൻ,വൈസ് പ്രസിഡന്റുമാരായ ഒ.ജെ.ജനീഷ്,പി. അനുതാജ്,ജനറൽ സെക്രട്ടറി ജോമോൻ ജോസ്,ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.