ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം
Saturday 28 June 2025 12:17 AM IST
കളമശേരി: ഹൈക്കോടതി ജഡ്ജി എ.ബദറുദ്ദീന്റെ വീട്ടിൽ നിന്ന് ആറു പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. കളമശേരി പത്തടിപ്പാലത്തെ വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9നും 12നുമിടയ്ക്കാണ് മോഷണം നടന്നത്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രഹന.ടി.ആർ ആണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവസമയം വീട്ടിൽ കുടുംബാംഗങ്ങളുണ്ടായിരുന്നു. എറണാകുളം എ.സി.പിക്ക് നൽകിയ പരാതി വ്യാഴാഴ്ച കളമശേരി എസ്.എച്ച്.ഒയ്ക്ക് കൈമാറി. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.