ക്യാപ്ടൻ വിളി അശ്ലീലം: മാങ്കൂട്ടത്തിൽ
Saturday 28 June 2025 12:21 AM IST
ആലപ്പുഴ: ക്യാപ്റ്റൻ വിളി അശ്ലീലമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. ആ വിളി മുഖ്യമന്ത്രിയല്ലാതെ മറ്റാരും ആസ്വദിക്കാറില്ല. കോൺഗ്രസിൽ ക്യാപ്ടൻ എന്ന പദവിയില്ല. ജനങ്ങളാണ് പാർട്ടിയുടെ ക്യാപ്ടന്മാർ. ജനങ്ങളെന്ന ക്യാപ്ടന് പിന്നിൽ അണിനിരക്കുന്ന പടയാളികളാണ് തങ്ങളെന്ന ബോദ്ധ്യം എല്ലാ നേതാക്കൾക്കുമുണ്ട്. ക്യാപ്ടൻ എന്ന വിളിയെയാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. വി.ഡി. സതീശനെ ക്യാപ്ടൻ എന്ന് വിശേഷിപ്പിച്ചതിനെയല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.