കെ.എസ്.ഇ.ബി ഓൺലൈൻ ഇന്ന് രാത്രി മുടങ്ങും
Saturday 28 June 2025 12:00 AM IST
തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുന്നതിനാൽ ഇന്ന് രാത്രി 11മുതൽ നാളെ പുലർച്ചെ 3 വരെ കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സേവനങ്ങൾ മുടങ്ങും.കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ്,കൺസ്യൂമർ മൊബൈൽ ആപ്പ്,ടോൾ ഫ്രീ നമ്പരായ 1912,ഓട്ടോമാറ്റിക് പരാതി രജിസ്‌ട്രേഷൻ നമ്പരായ 9496001912 എന്നിവ പ്രവർത്തിക്കില്ല. പരാതികളുണ്ടെങ്കിൽ കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുക.