നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം: ബി.ജെ.പി

Saturday 28 June 2025 1:26 AM IST

തൃശൂർ: നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്ന് ബി.ജെ.പി വിലയിരുത്തൽ. എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് കുറഞ്ഞു. ദുർബല മണ്ഡലമായിട്ടും ബി.ജെ.പിക്ക് വോട്ട് കൂടിയെന്നും ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഇന്നലെ തൃശൂരിൽ നടന്ന നേതൃയോഗത്തിൽ വിശദീകരിച്ചു.

അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചേലക്കര ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. എന്നാൽ, പ്രതികൂല സാമൂഹിക സാഹചര്യമായിട്ടും നിലമ്പൂരിൽ എഴുന്നൂറോളം വോട്ട് കൂടി. ഉപതിരഞ്ഞെടുപ്പ് ഫലം മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനമാണ്. 262 ബൂത്തിൽ എല്ലായിടത്തും ബി.ജെ.പിക്ക് വോട്ട് കിട്ടി. ക്രിസ്ത്യൻ, മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും കുടിയേറ്റ മേഖലകളിലും വോട്ട് നേടാനായത് ശുഭസൂചനയാണ്.

ഇക്കാര്യത്തിൽ ഷോൺ ജോർജ്, നോബിൾ മാത്യു, ജസ്റ്റിൻ ജേക്കബ് എന്നിവരുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണെന്നും കൃഷ്ണദാസ് വിശദീകരിച്ചു. നിലമ്പൂരിൽ സ്ഥാനാർത്ഥിയായിരുന്ന മോഹൻ ജോർജിനെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം​ ​ച​ർ​ച്ച​യാ​യി​ല്ല: രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ

വി​ക​സ​ന​മോ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്‌​ന​മോ​ ​നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ച​ർ​ച്ച​യാ​ക്കി​യി​ല്ലെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ.​ ​തൃ​ശൂ​രി​ൽ​ ​ചേ​ർ​ന്ന​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​അ​വ​സ​രം​ ​എ​ങ്ങ​നെ​ ​വി​നി​യോ​ഗി​ച്ചെ​ന്ന് ​പ​റ​യു​ന്ന​തി​ന് ​പ​ക​രം​ ​പ്രീ​ണ​നം,​ ​നു​ണ,​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ ​ഭ​യ​പ്പെ​ടു​ത്ത​ൽ​ ​തു​ട​ങ്ങി​യ​ ​നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​ ​ത​ന്ത്ര​ങ്ങ​ളാ​ണ് ​അ​വ​ർ​ ​ആ​വി​ഷ്‌​ക​രി​ച്ച​ത്.​ ​ജ​മാ​ ​അ​ത്തെ​ ​ഇ​സ്‌​ലാ​മി​യു​മാ​യി​ ​കോ​ൺ​ഗ്ര​സ് ​കൂ​ട്ട് ​കൂ​ടി​യ​പ്പോ​ൾ​ ​പി.​ഡി.​പി​യു​മാ​യി​ ​ഇ​ട​ത് ​സ​ഖ്യ​മു​ണ്ടാ​ക്കി.​ ​എ​ന്നി​ട്ടും​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഒ​മ്പ​ത് ​ശ​ത​മാ​ന​വും​ ​യു.​ഡി.​എ​ഫി​ന് ​ഒ​രു​ ​ശ​ത​മാ​ന​വും​ ​വോ​ട്ട് ​കു​റ​ഞ്ഞു.​ ​ഈ​ ​സ​മ​യം​ ​എ​ഴു​ന്നൂ​റി​ലേ​റെ​ ​വോ​ട്ടു​ക​ൾ​ ​എ​ൻ.​ഡി.​എ​യ്ക്ക് ​കൂ​ടി.​ ​