കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി: അൻവറിനെ മുന്നണിയിൽ ഉടൻ വേണ്ടെന്ന് ധാരണ

Saturday 28 June 2025 12:31 AM IST

□കെ.പി.സി.സി പുന:സംഘടന വേഗത്തിലാക്കും

തിരുവനനന്തപുരം: നിലമ്പൂരിൽ യു.ഡി.എഫിനെ വെട്ടിലാക്കിയ പി.വി.അൻവറിനെ മുന്നണിയിൽ ഉടൻ എടുക്കേണ്ടെന്ന കാര്യത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പൊതുവികാരം. തൽക്കാലം ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യേണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വേണമെങ്കിൽ ആലോചിക്കാമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ, അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കെ.പി.സിസി പുന:സംഘടനാ നടപടികൾ വേഗത്തിലാക്കണമെന്നും ധാരണയായി. സമ്പൂർണ്ണമായി മാറ്റിയില്ലെങ്കിലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ വേണമെന്ന് അംഗങ്ങൾ നിർദ്ദേശിച്ചു. ഇതിനുള്ള ചർച്ചകൾ തുടങ്ങാനും തീരുമാനമായി . ഡി.സി.സി പുനഃസംഘടനയും വൈകാതെ ഉണ്ടാവും. മാറ്റങ്ങൾ വരുത്തുന്നെങ്കിൽ വേഗത്തിലാവണമെന്നും, അല്ലെങ്കിൽ തത്കാലം മാറ്റാതിരിക്കുകയാവും നല്ലതെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെയും വിമർശങ്ങൾ ഉയർന്നു. നിരന്തരം പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തരൂരിന്റെ കാര്യത്തിൽ തീരുമാനം വേണമെന്ന ആവശ്യമുയർന്നു. ഷാനിമോൾ ഉസ്മാനും രമേശ് ചെന്നിത്തലയുമാണ് ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. നിരന്തരം പ്രതിസന്ധിയുണ്ടാക്കുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും തരൂരിനെ ചേർത്തു നിറുത്തണമെന്ന് ചെന്നിത്തല പറഞ്ഞു.

'എന്നെക്കുറിച്ച് ആർക്കും പേടി വേണ്ട, പാർട്ടിയെ മോശമാക്കുന്ന ഒരു കാര്യവും എന്നിൽ നിന്നുണ്ടാവില്ല. ഇതിനേക്കാൾ മോശം അവസ്ഥ മുമ്പുണ്ടായിട്ടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല'- ചെന്നിത്തല വിശദമാക്കി.

മലപ്പുറം ഡിസിസി പ്രസിഡന്റ് വി .എസ് ജോയിയെ യോഗത്തിൽ പ്രശംസിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നിട്ടും മികച്ച പ്രവർത്തനമാണ് ജോയ് നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ .സി വേണുഗോപാൽ , ദീപാദാസ് മുൻഷി, സെക്രട്ടറിമാരായ അറിവഴകൻ, പി.വി.മോഹനൻ, മൻസൂർ അലിഖാൻ എന്നിവരും പങ്കെടുത്തു.

സ​ർ​ക്കാ​ർ​ ​തി​രു​ത്ത​ലു​കൾ വ​രു​ത്ത​ണം​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

നി​ല​മ്പൂ​ർ​ ​ജ​ന​വി​ധി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​തി​രു​ത്ത​ലു​ക​ൾ​ ​വ​രു​ത്ത​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​ല​ക്ക​യ​റ്റം,​ ​വ​ന്യ​ജീ​വി​ശ​ല്യം​ ​പോ​ലു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​അ​ടി​യ​ന്ത​ര​പ​രി​ഹാ​രം​ ​വേ​ണം.​ ​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​സ​മ​ര​ത്തി​ന് ​ന്യാ​യ​മാ​യ​ ​പ​രി​ഹാ​ര​മു​ണ്ടാ​വ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​അ​വ​രു​ടെ​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് ​ച​ർ​ച്ച​യാ​യ​ത്. ​ ​ ​യു.​ഡി.​എ​ഫ് ​വി​ജ​യം​ ​സ​മ്പൂ​ർ​ണ​മാ​ണ്.​ ​രാ​ജ്ഭ​വ​നെ​ ​രാ​ഷ്ട്രീ​യ​ ​വേ​ദി​യാ​ക്കി​ ​മാ​റ്റാ​നു​ള്ള​ ​ഗ​വ​ർ​ണ​റു​ടെ​ ​ശ്ര​മം​ ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​ച​ര​മ​ദി​ന​മാ​യ​ ​ദി​ന​മാ​യ​ ​ജൂ​ലാ​യ് 18​ന് ​വി​വി​ധ​ ​സേ​വ​ന​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​കോ​ൺ​ഗ്ര​സ് ​ദി​നാ​ച​ര​ണം​ ​സം​ഘ​ടി​പ്പി​ക്കും.ക്യാ​പ്റ്റ​ൻ,​​​ ​മേ​ജ​ർ​ ​എ​ന്നീ​ ​വി​ശേ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​ന് ​'​ഐ​ ​ആം​ ​എ​ ​സോ​ൾ​ജി​യ​ർ​"​ ​എ​ന്നാ​യി​രു​ന്നു​ ​സ​ണ്ണി​ജോ​സ​ഫി​ന്റെ​ ​മ​റു​പ​ടി.

ചെ​ന്നി​ത്ത​ല​യെ​ ​വി​മ​ർ​ശി​ച്ച് രാ​ജ്മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താൻ

നി​ല​മ്പൂ​രി​ലെ​ ​വി​ജ​യ​ത്തി​ന് ​പി​ന്നാ​ലെ​ ​കോ​ൺ​ഗ്ര​സി​ലെ​ ​ചി​ല​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​രാ​ജ് ​മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ​ ​എം.​പി.​ ​വി​ജ​യ​ത്തി​ന്റെ​ ​പി​തൃ​ത്വം​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ആ​രും​ ​നോ​ക്ക​രു​തെ​ന്ന് ​ഒ​രു​ ​ചാ​ന​ലി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ഉ​ണ്ണി​ത്താ​ൻ​ ​പ​റ​ഞ്ഞു.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​നീ​ക്കം​ ​പു​തി​യ​ ​പ്ര​വ​ണ​ത​യാ​ണ്. കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നു​മാ​ണ് ​വി​ജ​യ​ത്തി​ൽ​ ​നി​ർ​ണ്ണാ​യ​ക​ ​പ​ങ്കു​ള്ള​ത്.​ ​പ്ര​സ്ഥാ​ന​മാ​ണ് ​വ​ലു​തെ​ന്ന് ​ഷാ​ഫി​ ​പ​റ​മ്പി​ലും​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലും​ ​മ​ന​സി​ലാ​ക്ക​ണം.​ ​ഷാ​ഫി​ക്കും​ ​രാ​ഹു​ലി​നും​ ​വാ​സ​ന്തി​യും​ ​ല​ക്ഷ്മി​യും​ ​പി​ന്നെ​ ​ഞാ​നും​ ​എ​ന്ന​ ​ചി​ന്താ​ഗ​തി​യാ​ണെന്നും​ ​ഉ​ണ്ണി​ത്താ​ൻ​ ​പ​റ​ഞ്ഞു.