ക്ലാസ്സും ആദരവും
Saturday 28 June 2025 12:38 AM IST
കോട്ടക്കൽ: ചെനക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ കെയർ സെന്ററിന്റെ കീഴിൽ വിജയികളെ ആദരിക്കലും മൊട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സുഫിയാൻ അമരിയിൽ അദ്ധ്യക്ഷനായി. കോഴിക്കോട് അക്കാഡമി ഒഫ് എക്സലൻസ് ഡയറക്ടർ ഡോ.സി.എം.സാബിർ നവാസ് മോട്ടിവേഷൻ ക്ലാസെടുത്തു. കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.നാസർ, അഹ്മദ് മൂർക്കത്ത്, അബ്ദു തൈക്കാടൻ, ബാബു സ്വാഗതമാട്, ഷരീഫ ബഷീർ, നസീറ കോയപ്പു, സലീം പള്ളിപ്പുറം, സമീർ കാലൊടി, മജീദ് തൈക്കാടൻ, കെ.ഫൈസൽ മുനീർ, ഫൈസൽ മൗലവി, നാസർ തയ്യിൽ സംസാരിച്ചു.