മുഹറം ജൂലായ് 7ന്
Saturday 28 June 2025 12:43 AM IST
തിരുവനന്തപുരം: മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മുഹറം ജൂലായ് 7ന് അഘോഷിക്കാൻ തീരുമാനം. കേരള ഉലമാ കൗൺസിൽ പണ്ഡിതസഭ ചെയർമാൻ ഇമാം അമീനുദ്ദീൻ ബാഖവിയും വർക്കിംഗ് ചെയർമാൻ ഇമാം എ.എം.ബദറുദ്ദീൻ മൗലവിയും ചേർന്നാണ് വിവരം അറിയിച്ചത്.