വൃക്ഷവൽക്കരണ ക്യാമ്പയിൻ

Saturday 28 June 2025 12:43 AM IST

മലപ്പുറം: ഒരു തൈ നടാം ജില്ലാതല വൃക്ഷവത്‌കരണ കാമ്പെയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ലോഗോ പ്രകാശനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ മുന്നോട്ടുവച്ച വൃക്ഷവത്കരണ പരിപാടിയിലൂടെ സംസ്ഥാനമൊട്ടാകെ ഒരുകോടി മരങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുകയാണ് ഹരിത കേരള മിഷന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 10 ലക്ഷം വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുക എന്ന ലക്ഷ്യത്തിനാണ് ഹരിത കേരളം മിഷൻ നേതൃത്വം നൽകുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ, ജീവനക്കാരുടെ സംഘടനകൾ, കുടുംബശ്രീ, ഹരിതകർമ്മ സേന, ഐ.സി.ഡി.എസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി.