കേരള സാഹിത്യ അക്കാഡമി അവാർ‌ഡ് ലഭിച്ചവർ

Saturday 28 June 2025 12:19 AM IST

തൃശൂർ: കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹരായ പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം.നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് (സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം)​ കവിത - അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്), നോവൽ - ജി.ആർ.ഇന്ദുഗോപൻ (ആനോ), ചെറുകഥ വി.ഷിനിലാൽ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര), നാടകം - ശശിധരൻ നടുവിൽ (പിത്തളശലഭം), സാഹിത്യ വിമർശനം - ജി ദിലീപൻ (രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങൾ), വൈജ്ഞാനിക സാഹിത്യം - പി.ദീപക് (നിർമിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം), ജീവചരിത്രം, ആത്മകഥ - ഡോ. കെ.രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം), യാത്രാവിവരണം - കെ.ആർ.അജയൻ (ആരോഹണം ഹിമാലയം), വിവർത്തനം - ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം), ബാലസാഹിത്യം - ഇ.എൻ.ഷീജ (അമ്മമണമുള്ള കനിവുകൾ). ഹാസ്യസാഹിത്യം - നിരഞ്ജൻ (കേരളത്തിന്റെ മൈദാത്മകത വറുത്തരച്ച ചരിത്രത്തോടൊപ്പം).

കുറ്റിപ്പുഴ അവാർഡ് ഡോ. എസ്.എസ്.ശ്രീകുമാർ (സാഹിത്യ വിമർശനം മലയാള സാഹിത്യ വിമർശനത്തിലെ മാർക്‌സിയൻ സ്വാധീനം), ജി.എൻ.പിള്ള അവാർഡ് ഡോ. കെ.സി.സൗമ്യ (വൈജ്ഞാനിക സാഹിത്യം കഥാപ്രസംഗ കലയും സമൂഹവും), ഡോ. ടി.എസ്.ശ്യാംകുമാർ (വൈജ്ഞാനിക സാഹിത്യം ആരുടെ രാമൻ) , ഗീതാ ഹിരണ്യൻ അവാർഡ് സലീം ഷെരീഫ് (ചെറുകഥ പൂക്കാരൻ), യുവകവിത അവാർഡ് ദുർഗ പ്രസാദ് (രാത്രിയിൽ അച്ചാങ്കര), തുഞ്ചൻ സ്മാരക പ്രബന്ധമത്സരം ഡോ. കെ.പി.പ്രസീദ (എഴുത്തച്ഛന്റെ കാവ്യഭാഷ) .