തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം

Saturday 28 June 2025 12:28 AM IST
പടിഞ്ഞാറെ കല്ലടയിൽ നടന്ന തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: പടിഞ്ഞാറെ കല്ലട കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ചു. കാരുവള്ളിൽ ഗോപാല പിള്ള സ്മാരക കോൺഗ്രസ്‌ ഭവനിൽ നടന്ന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, നേതാക്കളായ ജോൺ പോൾസ്റ്റഫ്, കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള, ഗീവർഗീസ്, കാരാളി ഗിരീഷ്, കിരൺ, ദിനകർ കോട്ടക്കുഴി, വിഷ്ണു കുന്നൂത്തറ, അജിത് ചാപ്രായിൽ, അംബുജാക്ഷി അമ്മ, തൊണ്ടിക്കൽ ഗോപാലകൃഷ്ണൻ,അരവിന്ദാക്ഷൻ പിള്ള, ശിവരാമപിള്ള, രവീന്ദ്രൻ പിള്ള, ശശിധരൻ പിള്ള, ഗോപാലകൃഷ്ണപിള്ള, ജോയി തുടങ്ങിയവർ സംസാരിച്ചു.