ലഹരിവിരുദ്ധ ബോധവത്കരണവും പുസ്തക സമർപ്പണവും

Saturday 28 June 2025 12:31 AM IST
ആയിക്കുന്നം എസ്‌.പി.എം യു.പി.എസിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ചടങ്ങിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഭാവികാലക്ഷ്മിയുടെ ഗൗരിത്തം എന്ന പുസ്തകം ശാസ്താംകോട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. മനോജ് കുമാർ ഏറ്റുവാങ്ങുന്നു

കുന്നത്തൂർ: ആയിക്കുന്നം എസ്.പി​.എം യു.പി.എസിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും താമരക്കുളം വി.വി.എച്ച്.എസ്.എസി​ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ഭരണിക്കാവ് സ്വദേശിയുമായ ഭവികാലക്ഷ്മി എന്ന ഗൗരിക്കുട്ടിയുടെ പുസ്തക സമർപ്പണവും നടന്നു. ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ കെ.എച്ച്. ഷാനവാസ് ക്ലാസ് നയിച്ചു. ഗൗരിക്കുട്ടി തന്റെ ആദ്യ പുസ്തകമായ 'ഗൗരിത്തം' ശാസ്താംകോട്ട ഉപജില്ലയിലെ 45 ൽപ്പരം യു.പി, എച്ച്.എസ് സ്കൂൾ ലൈബ്രറികൾക്കാണ് സമ്മാനിച്ചത്. ശാസ്താംകോട്ട എ.ഇ.ഒ കെ.വി. മനോജ് കുമാർ പുസ്തകം ഏറ്റുവാങ്ങി. എസ്‌.പി.എം യു.പി.എസിൽ നടന്ന ചടങ്ങ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ശാന്താലയം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി മനോജ് കുമാർ സ്വാഗതം പറഞ്ഞു. വ്ളോഗറും റീൽസ് താരവും ചിത്രകാരിയും നർത്തകിയും ബാലതാരവുമാണ് ഗൗരി​ക്കുട്ടി​.