വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

Saturday 28 June 2025 1:55 AM IST

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 72 മണിക്കൂർ നീണ്ട ഡയാലിസിസ് ഇന്നലെ രാത്രിയോടെ പൂർത്തിയായി. നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ മന്ത്രിമാരായ സി.ദിവാകരൻ, ജി.സുധാകരൻ, എസ്.ശർമ്മ എന്നിവർ ആശുപത്രിയിലെത്തി വി.എസിന്റെ മകൻ അരുൺ കുമാറുമായി സംസാരിച്ചു.