അവാർഡിനായി സ്വരാജ് പുസ്തകം അയച്ചില്ല: സാഹിത്യ അക്കാഡമി
Saturday 28 June 2025 1:56 AM IST
തൃശൂർ: സാഹിത്യ അക്കാഡമി പുരസ്കാരത്തിനായി പൂക്കളുടെ പുസ്തകം എന്ന കൃതി എം.സ്വരാജ് അയച്ചിട്ടില്ലെന്ന് സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ. ഇത്തവണത്തെ 16 പുസ്തകങ്ങളിൽ പതിനൊന്നും അയച്ചുതരാത്തവയാണെന്നും അബൂബക്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
2023ൽ കവിതയ്ക്ക് പുരസ്കാരം ലഭിച്ച കൽപ്പറ്റ നാരായണൻ, ആത്മകഥയ്ക്ക് അവാർഡ് ലഭിച്ച കെ.വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാർഡ് ലഭിച്ച ബി.രാജീവൻ എന്നിവരും പുരസ്കാരത്തിനായി പുസ്തകം അയച്ചിരുന്നില്ല. അവാർഡ് എം.സ്വരാജ് നിരസിച്ചതോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയും പുസ്തകം സാഹിത്യ അക്കാഡമിക്ക് അയച്ചുകൊടുക്കാതെ അവാർഡ് കിട്ടുമോയെന്ന് ചിലർ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സാഹിത്യ അക്കാഡമിയുടെ വിശദീകരണം.