ഉഗ്രവിഷമുള്ള അണലിയുടെ മൂക്കിൽ അട്ട കയറി; രക്ഷിക്കാനായി പാമ്പിനെ കൈയിലെടുത്തു, പിന്നെ നടന്നത്
Saturday 28 June 2025 3:33 PM IST
തിരുവനന്തപുരം ജില്ലയിലെ ആലംകോട് പെരുകുളം ഉള്ള ഒരു വീട്ടിലാണ് സംഭവം. വീടിന് മുന്നിലെ വലിയ ഫിഷ് ടാങ്കിലെ വെള്ളത്തിൽ ഒരു അണലി, അതിന് മുകളിലോട്ട് കയറാൻ പറ്റുന്നില്ല. സ്ഥലത്ത് എത്തിയ വാവ സുരേഷ് അണലിയെ കണ്ടു.അപ്പോഴാണ് അത് ശ്രദ്ധിച്ചത്, അണലിയുടെ മൂക്കിൽ പിടിവിടാതെ ഇരിക്കുന്ന ഒരു അട്ട. അതിനെയും കൊണ്ട് അണലി നീന്തുന്നത് കാണേണ്ട കാഴ്ച്ച തന്നെ.
തുടർന്ന് വർക്ക് ഷോപ്പിൽ ഇരുന്ന മൂർഖൻ പാമ്പിനെ പിടികൂടാൻ അവിടെ നിന്ന് വാവ സുരേഷ് യാത്ര തിരിച്ചു. പൈപ്പിനകത്താണ് മൂർഖൻ പാമ്പ്, സ്ഥലത്ത് എത്തിയ വാവ പൈപ്പ് എടുത്ത് ഉയർത്തി, കാണുക സാഹസിക കാഴ്ച്ച കളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...